07;33am 16/5/2016
– ജോയ് തുമ്പമണ്‍
ഹൂസ്റ്റണ്‍: അന്നമ്മ സൈമണ്‍ (81) ഹൂസ്റ്റണില്‍ മെയ് 13-നു നിര്യാതയായി. അഞ്ചല്‍ ചന്നപ്പെട്ട പനയ്ക്കാമണ്ണില്‍ കുടുംബമാണ്. ഭര്‍ത്താവ് പരേതനായ വൈ. സൈമണ്‍. അന്നമ്മ സൈമണ്‍ ചന്നപ്പെട്ട അസംബ്ലീസ് ഓഫ് ഗോഡ് സഭാഗംമായിരുന്നു.
മക്കള്‍: പാസ്റ്റര്‍ ഷാജി സൈമണ്‍, മോളമ്മ, ലിസി, ജോമോള്‍. ഹൂസ്റ്റണിലുള്ള ട്രൂലൈറ്റ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗമായിരുന്നു പരേത.
മെമ്മോറിയല്‍ സര്‍വീസ് മെയ് 20-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നും, സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9 മണിക്കും ആരംഭിക്കും.
വിലാസം: കെളെറ്റന്‍ ഫ്യൂണറല്‍ ഹോം , 5530 ബ്രോഡ് വെ, പെയര്‍ലാന്റ്, ടെക്‌സസ് 77581.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ (832 724 8870), ബാബു ഫിലിപ്പ് (832 790 0881)