ഹൂസ്റ്റണ്‍ ക്‌നാനായ ഇടവകയില്‍ കൊടിമരം വെഞ്ചിരിച്ചു

09;36 am 21/9/2016

Newsimg1_41893146
ഹൂസ്റ്റണ്‍ : വിശുദ്ധരുടെ ബഹുമാനത്തിന് ദൈവത്തിന്‍റെ പുകഴ്ചയ്ക്കുമായി ഉയര്‍ത്തു പതാകമരം (കൊടിമരം) കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഇടവകയ്ക്കായി സമര്‍പ്പിച്ചു. ചേര്‍ത്തലയില്‍ നിന്നും എത്തിച്ച കൊടിമരം ഏറെ സന്തോഷത്തോടെയാണ് ഹൂസ്റ്റണ്‍ ക്‌നാനായ ഇടവക സ്വീകരിച്ചത്. ഇത് പ്രത്യേക നിയോഗത്തോടെ സ്‌പോണ്‍സര്‍ ചെയ്ത ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി റോയി മാണാപ്പള്ളിയെയും കുടുംബത്തെയും പിതാവ് അഭിനന്ദിച്ചു.

ഒക്ടോബര്‍ 14,15,16 തീയതികളില്‍ നടത്തപ്പെടുന്ന തിരുനാളിന് പ്രസുദേന്തിയാകുന്ന റോയിയെയും കുടുംബത്തെയും പരിശുദ്ധ മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ ഈശോ കൂടുതല്‍ അനുഗ്രഹിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. കൊടിമര പ്രതിഷ്ഠയ്ക്കും അതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്ത കൈക്കാരന്‍ ടോമി ചാമക്കാലായുടെ നേതൃത്വത്തിലുള്ള പാരീഷ് എക്‌സിക്യൂട്ടീവിനെ പിതാവ് പ്രത്യേകം അഭിനന്ദിച്ചു.