ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിനു പുതിയ സാരഥികള്‍

07:16am 23/4/2016
– ജോയ് തുമ്പമണ്
Newsimg1_35574307
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ എച്ച്.പി.എഫിന്റെ 2016-ലെ ഭാരവാഹികളായി പാസ്റ്റര്‍ ജോയി കൈപ്പട്ടൂര്‍ (പ്രസിഡന്റ്), പാസ്റ്റര്‍ ജോഷന്‍ ഡാനിയല്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോണ്‍ ഐസക്ക് (സെക്രട്ടറി), കെ.ബി. ബാബു (ട്രഷറര്‍), സാം തോമസ് (സോംഗ് കോര്‍ഡിനേറ്റര്‍), മാത്യു ഫിലിപ്പ് (ചാരിറ്റി കോര്‍ഡിനേറ്റര്‍), ജോയി തുമ്പമണ്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഇവരെ കൂടാതെ വിവിധ സഭകളുടെ ശുശ്രൂഷകന്മാരും, പ്രതിപുരുഷന്മാരും അടങ്ങുന്ന വിപുലമായ കമ്മിറ്റിയും സജീവമായി പ്രവര്‍ത്തിക്കുന്നു. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കി. ഏകദിന സമ്മേളനങ്ങള്‍, പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സംയുക്ത ആരാധനയും പൊതുയോഗങ്ങളും, കൂടാതെ നാട്ടിലുള്ള അനേകരുടെ കണ്ണീരൊപ്പാന്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താന്‍ തീരുമാനിച്ചു.

പ്രസിഡന്റ് പാസ്റ്റര്‍ ജോയിക്കുട്ടി കൈപ്പട്ടൂര്‍ ദീര്‍ഘകാലം കേരളത്തില്‍ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോഷന്‍ ജോണ്‍ കോളജ് വിദ്യാര്‍ത്ഥി സംഘടനകളില്‍ സുവിശേഷം എത്തിക്കുന്നതില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്നു. സെക്രട്ടറി പാസ്റ്റര്‍ ജോണ്‍ ഐസക്ക് ഒലിവ് ഗാര്‍ഡന്‍ മിനിസ്ട്രീസിന്റെ ചെയര്‍മാനാണ്. ട്രഷറര്‍ കെ.ജി. ബാബു ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണിലെ സജീവ അംഗമാ­ണ്.