ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം ധനസഹായം നല്‍കി

09:42pm 18/4/2016
ജീമോന്‍ റാന്നി
Newsimg1_42066101
ഹൂസ്റ്റണ്‍: മല്ലപ്പള്ളി റവ. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രിയും സര്‍ജിക്കല്‍ ഇന്റര്‍നാഷണലും സംയുക്തമായി ഒരു വിദഗ്ധ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 16 മുതല്‍ 22 വരെ മല്ലപ്പള്ളിയില്‍ നടത്തുന്ന ക്യാമ്പില്‍, മുച്ചുണ്ട്, ഉള്‍നാക്ക്, തിമിരം, തീപ്പൊള്ളലിന്റെ പാടുകള്‍ തുടങ്ങിയവയെല്ലാം വിദഗ്ധ സൗജന്യ ശസ്ത്രക്രിയ നടത്തുന്നതിന് മല്ലപ്പള്ളി സംഗമം ധനസഹായം നല്‍കി. ഏപ്രില്‍ ഒമ്പതിനു സ്റ്റാഫോഡില്‍ കൂടിയ യോഗത്തില്‍ മല്ലപ്പള്ളി സംഗമം പ്രസിഡന്റ് ചാക്കോ നൈനാനില്‍നിന്നും സര്‍ജിക്കല്‍ ഇന്റര്‍നാഷണലിനുവേണ്ടി ജോണ്‍സണ്‍ വര്‍ഗീസ് സഹായധനം ഏറ്റു വാങ്ങി. യോഗത്തില്‍ ബെന്നി ഉമ്മന്‍, ഷൈനി ഉമ്മന്‍, ക്രിസ്റ്റി, ആശിഷ് പ്ലാവിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മല്ലപ്പള്ളി സംഗമത്തിന്റെ അടുത്ത യോഗം ഏപ്രില്‍ 23നു (ശനി) പെയര്‍ലാന്റില്‍ സമ്മേളിക്കും.

വിവരങ്ങള്‍ക്ക്: ചാക്കോ നൈനാന്‍ (പ്രസിഡന്റ്) 8326617555.