ഹൃതികറോഷന്റെ ചിത്രം ‘മോഹന്‍ജദാരോ’

01:14am 22/06/2016


ഹൃതിക് റോഷന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മോഹന്‍ജദാരോ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലഗാന്‍, ജോദാ അക്ബര്‍ എന്നി സിനിമകള്‍ക്ക് ശേഷം ആശുതോഷ് ഗോവാരിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്.
100 കോടി ബജറ്റിലോരുക്കിയ ചിത്രത്തില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് മോഹന്‍ജദാരോ നഗരവും അവിടുത്തെ ആളുകളുടെ ശൈലിയും രൂപപ്പെടുത്തിയത്. പൂജ ഹെഗ്‌ഡേയാണ് നായിക.കബീര്‍ ബേദി,അരുണോദയ് സിംഗ്,സുഹാസിനി മൗലി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍.