ഹൃത്വിക് റോഷന്റെ നായികയായി നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍

09:43 am 18/12/2016
saif-ali-khan-daughter-10

ബോളിവുഡിലേക്ക് ഒരു താര പുത്രി കൂടി. ഹൃത്വിക് റോഷന്റെ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍ സാറ.
സെയ്ഫ് അലിഖാന്‍റെ ആദ്യ ഭാര്യയിലുള്ള മകള്‍ സാറയുടെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും അരങ്ങേറ്റം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മിക്കുക കരണ്‍ paഹറാണ്. നേരത്തെ കരണ്‍ജോഹര്‍ ചിത്രത്തില്‍ സാറ അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സാറയുടെ അമ്മയും കരണ്‍ ജോഹറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച ശേഷമാണ് ഹൃത്വിക്ക് റോഷന്‍റെ നായികയാവാന്‍ സാറയ്ക്ക് ക്ഷണം ലഭിക്കുന്നത്. സെയ്ഫ് അലിഖാന് ആദ്യ ഭാര്യ അമൃത സിംഗിലുള്ള മകളാണ് ഇരുപത്തിനാലുകാരിയായ സാറ.