ഹെയ്തിയിൽ 174 തടവുകാർ ജയിൽ തകർത്ത് രക്ഷപ്പെട്ടു

05:50 pm 23/10/2016
images (17)

ഗാർഡിനെ വധിച്ചശേഷം ആയുധങ്ങൾ മോഷ്‌ടിച്ചാണ് തടവുകാർ രക്ഷപ്പെട്ടത്
പോർട്ട് ഓഫ് പ്രിൻസ്: ഹെയ്തിയിൽ 174 തടവുകാർ ജയിൽ തകർത്ത് രക്ഷപ്പെട്ടു. ഗാർഡിനെ വധിച്ചശേഷം ആയുധങ്ങൾ മോഷ്‌ടിച്ചാണ് തടവുകാർ രക്ഷപ്പെട്ടത്. യുഎൻ സമാധാനസംഘടനയുടെ സഹായത്തോടെ ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
തിരിച്ചറിയൽ കാർഡില്ലാത്ത നിരവധി ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ രക്ഷപ്പെട്ട സമയത്ത് തടവുകാർ യൂണിഫോം ധരിക്കാത്തത് തെരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.