02:30pm 20/4/2016
ആഘോഷങ്ങള്‍ ഇന്നത്തെ കാലത്ത് ഒരു പുതുമയല്ല. എന്നാല്‍ ഓരോ ഫങ്ഷനുകളിലും തിളങ്ങി നില്ക്കുവാന് ആരാണ് ആഗ്രഹിക്കാത്തത്. പരമാവധി മേക്കപ്പില്‍ പൊതിഞ്ഞാകും പുറത്തേയ്ക്ക് ഇറങ്ങുന്നതുതന്നെ.
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കരുതെന്ന ഒറ്റ മന്ത്രം മാത്രമാകും എല്ലാവരുടെയും മനസില്‍. ഇതിനായി കൈയില്‍ കിട്ടുന്ന എല്ലാത്തരം ക്രീമുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മുഖത്ത് പ്രയോഗിക്കുന്നു.
എന്നാല്‍ മേക്കപ്പില്‍ തിളങ്ങാനുള്ള ആഗ്രഹത്തിനു പുറകേ പോകുമ്പോള്‍ ചര്‍മ്മത്തിനു സംഭവിക്കുന്ന പ്രശ്നങ്ങളെ ആരും ശ്രദ്ധിക്കാറേയില്ല. വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളും ഇടകലര്‍ത്തി ഉപയോഗിക്കുമ്പോള്‍ യഥാര്‍ഥ സൗന്ദര്യത്തിനേല്ക്കുന്ന മങ്ങലിനെ ആരും തിരിച്ചറിയുന്നില്ല. ഓരോ മേക്കപ്പ് വസ്തുക്കളും തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുതിയ പരീക്ഷണം
കാലാവസ്ഥയും ശരീരാവസ്ഥകളും നോക്കി യോജിച്ച മേക്കപ്പുകള്‍ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ ചര്‍മ്മത്തിന് യോജിച്ച മേക്കപ്പുകളാണ് അവയെന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. മേക്കപ്പ് ഉപയോഗിക്കാനുദ്ദേശിക്കുന്ന തുടക്കക്കാര്‍ക്ക് നല്ലതാണ് മിനറല്‍ മേക്കപ്പ്.
ട്രെന്‍ഡി, ്രൈബഡല് തുടങ്ങിയുള്ള ഒട്ടനവധി മേക്കപ്പുകളിലും ഉപയോഗിക്കാവുന്നതാണ് മിനറല്‍ മേക്കപ്പ്. പാര്‍ട്ടികള്‍ക്കു പോകാനായാലും, വിവാഹ വേളകളിലായാലും, സ്റ്റേജ്ഷോകള്ക്കായാലും തിളങ്ങിനില്ക്കാന് മിനറല്മേക്കപ്പ് സഹായിക്കും.
മിനറല്‍ മേക്കപ്പ്
സൗന്ദര്യ സങ്കല്പ്പങ്ങളില് പുതിയ പരീക്ഷണമാണ് മിനറല്‍ മേക്കപ്പ്. അയണ്‍, സിങ്ക്, ടൈറ്റാനിയം തുടങ്ങിയ പ്രകൃതിദത്തമായ ധാതുക്കള്‍ ചേര്‍ത്തുള്ള മേക്കപ്പാണിത്. പല വര്‍ണ്ണത്തിലുള്ള പൊടികള്‍ ഉപയോഗിച്ചുള്ള മേക്കപ്പാണ് മിനറല്‍ മേക്കപ്പ്.
കൃത്യമായ പൂര്‍ണതയാണ് ഈ മേക്കപ്പിന്റെ പ്രധാന സവിശേഷത. നമ്മുടെ നാട്ടില്‍ ഇപ്പോഴാണിത് പ്രചാരത്തിലെത്തിയതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഈജിപ്റ്റില്‍ നിലനിന്നിരുന്ന ഒന്നാണ് മിനറല്‍ മേക്കപ്പ്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിനും മറ്റും പ്രധാനമായി ചെയ്യുന്ന മേക്കപ്പും ഇതുതന്നെ.
സ്ത്രീകള്‍ കണ്ണെഴുതാനുപയോഗിക്കുന്ന കാജലും മിനറല്‍ മേക്കപ്പിന്റെ വിഭാഗത്തില്‍ പെടുന്നതാണ്. മൊറോക്കോ, അറബ് രാജ്യങ്ങളിലും സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് മിനറല്‍ ഫൗണ്ടേഷന്.
കനം കുറഞ്ഞതും തിളക്കമില്ലാത്തതുമായ പലവര്‍ണ പൊടികളായാണ് മിനറല്‍ മേക്കപ്പ് ലഭിക്കുക. ധാതുക്കള്‍ അടങ്ങിയതിനാല്‍ എല്ലാത്തരം ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാം. ദിവസം മുഴുവന്‍ പുതുമയോടെ ഉന്മേഷം നിലനിര്‍ത്താന്‍ ഇതു വഴി കഴിയും. വ്യത്യസ്ത സുഗന്ധത്തില്‍ ഇവ വിപണിയില്‍ ലഭ്യമാണ്.
സണ്‍സ്ക്രീന്‍, കണ്‍സീലര്‍, ബേസ്, ഫൗണ്ടേഷന് എന്നിവയെല്ലാം ഒന്നിച്ചടങ്ങിയ മേക്കപ്പാണിത്. സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം ചര്‍മ്മത്തിന് വ്യത്യസ്ത ലുക്കും നല്കുന്നു.
കെമിക്കലുകളില്ലാത്ത പ്രകൃതിദത്തമായ മേക്കപ്പാണെന്ന് മാത്രമല്ല, ഇത് വളരെ ലളിതമായതുകൊണ്ട് മേക്കപ്പ് ചെയ്തതായി തോന്നുകയുമില്ല. കൂടാതെ ചര്‍മ്മ സംരക്ഷണത്തിനായി ഇതില്‍ വിറ്റാമിന്‍ എ, ഇ മുതലായവയും അടങ്ങിയിട്ടുണ്ട്.
സുഷിരങ്ങളെ അടയ്ക്കാതെ ചര്‍മ്മത്തെ ശ്വസിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തടിപ്പോ അലര്‍ജിയോ ഉള്ളവര്‍ക്ക് ഈ മേക്കപ്പുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സുര്യാഘാതത്തില്‍ നിന്നും ഇവ നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.
മിനറല്‍ മേക്കപ്പിന്റെ കൂടെ ടാല്‍ക്കം പൗഡര്‍, പെര്‍ഫ്യൂമോ ഡൈയോ അടങ്ങിയ ലിപ്സ്റ്റിക്ക് എന്നിവ ഉപയോഗിക്കരുത്. ഏത് മേക്കപ്പ് ഉപയോഗിച്ചാലും ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകി വൃത്തിയാക്കുകയും വേണം.
ചര്‍മ്മത്തിന് അനുയോജ്യം