ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരന് പൊലീസിന്റെ ലാത്തിയടി;

08:59 am 23/9/2016
images (4)
കാസര്‍കോഡ്: ഉപ്പളയില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരനെ യാത്ര ചെയ്യുന്നതിനിടയില്‍ പൊലീസ് ലാത്തി കൊണ്ടടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
നടുറോഡില്‍ വെച്ചാണ് ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച യുവാവിനെ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ലാത്തി കൊണ്ടടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഖാലിദ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാസര്‍കോഡ് എസ് പി ഉത്തരവിട്ടു. ആരോപണ വിധേയനായ പൊലീസുകാരനെ ട്രാഫിക് ഡ്യൂട്ടിയില്‍നിന്ന് മാറ്റി എ.ആര്‍ ക്യാമ്പിലേക്ക് തിരിച്ചയച്ചതായി എസ്.പി അറിയിച്ചു.