ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല; തീരുമാനം പിന്‍വലിച്ചു

02.16 Am 07-09-2016
helmet_760x400
തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനത്തില്‍ നിന്ന് ഗതാഗത വകുപ്പ് പൂര്‍ണ്ണമായും പിന്‍വാങ്ങി. ഗതാഗത കമ്മീഷണര്‍ നേരത്തെ ഇറക്കിയ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഇനി ഈ ഉത്തരവ് നടപ്പാക്കാനില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹെല്‍മെറ്റിനായുള്ള ബോധവല്‍ക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.