ഹെവന്‍ലി ഫെസ്റ്റ് നവംബര്‍ 9, 10 തീയതികളില്‍

Newsimg1_32928755
ചിക്കാഗോ: ഹെവന്‍ലി ഹാര്‍വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 9,10 തീയതികളില്‍ ഹെവന്‍ലി ഫെസ്റ്റ് നടത്തപ്പെടുന്നു. ഈ തലമുറയിലെ അതിശക്തനായ ഫോറന്‍സിക് പ്രവാചകന്‍ ടിജോ തോമസ് ശുശ്രൂഷിക്കുന്നു. രാവിലെ 10-നും വൈകിട്ട് 6-നും നടക്കുന്ന യോഗങ്ങളില്‍ രോഗികള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ദൈവീക വചനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു.

കൃത്യമായ പ്രവചനത്തിന്റേയും അത്ഭുത രോഗ സൗഖ്യത്തിന്റേയും കൃപാവരമുള്ള പ്രവാചകന്‍ ടിജോ തോമസ് ആദ്യമായാണ് ചിക്കാഗോയില്‍ പ്രസംഗിക്കുന്നത്. കൂടുതല്‍ അത്ഭുതസാക്ഷ്യങ്ങള്‍ക്കു ഓണ്‍ലൈനിലുള്ള വീഡിയോകള്‍ കാണുക. www.hhjm.org/Tijo എല്ലാ യോഗങ്ങളിലും സന്ദേശങ്ങള്‍ മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി ഞങ്ങളെ അറിയിക്കുക.

ബ്രദര്‍ ബ്ലസന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഹെവന്‍ലി ഹാര്‍വെസ്റ്റ് സഭയില്‍ എല്ലാ ഞായറാഴ്ചയും 10 മണിക്ക് ആരാധന ഉണ്ടായിരിക്കുന്നതാണ്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ആത്മീയ കൂട്ടായ്മകള്‍ക്കും ഞങ്ങളുമായി ബന്ധപ്പെടുക: കൂടുതല്‍ വിവരങ്ങള്‍ക്ക്: 847 877 8549, 224 637 0068. www.hhjm.org