ഹേമാ മാലിനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

01:00pm. 01/5/2016
images (2)
ന്യൂഡല്‍ഹി: ബോളിവുഡ്‌ നടിയും എംപിയുമായ ഹേമാ മാലിനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നിന്ന്‌ പരുക്കുകളില്ലാതെ ഹേമാ മാലിന രക്ഷപെട്ടു. ഹേമാ മാലിന സഞ്ചരിച്ചിരുന്ന കാറില്‍ അകമ്പടി വാഹനം ഇടിക്കുകയായിരുന്നു.
ശനിയാഴ്‌ച ആഗ്ര ദില്ലി ദേശീയപാതയിലായിരുന്നു സംഭവം. മുന്നില്‍ പോകുകയായിരുന്ന കാര്‍ പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്‌തതാണ്‌ അപകടത്തിനു കാരണമായത്‌. ദീന്‍ ദയാല്‍ ഉപാധ്യായ വെറ്റനറി സര്‍വകലാശാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഹേമാ മാലിനി.
കഴിഞ്ഞ ജൂണില്‍ ഹേമമാലിനിയുടെ കാര്‍ മറ്റൊരു കാറിലിടിച്ച്‌ നാല്‌ വയസുകാരി മരിച്ചിരുന്നു. അന്ന്‌ കാര്‍ ഓടിച്ചത്‌ ഹേമ മാലിനിയാണെന്നും അവര്‍ മദ്യപിച്ചിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ ഹേമാ മാലിനിക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല.