04:19pm 06/06/2016
കൊച്ചി: നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ ഹൈകോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം. കൊഫെപോസ നിയമത്തിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ 25 ലക്ഷം രൂപ നൽകാമെന്ന് പ്രതിക്ക് വേണ്ടി വാഗ്ദാനം ചെയ്തതായി ജസ്റ്റിസ് കെ.ടി ശങ്കരനാണ് വെളിപ്പെടുത്തിയത്.
സ്വർണക്കടത്തു കേസിൽ ചുമത്തിയിരിക്കുന്ന കെഫേപോസ നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഇന്ന് കോടതിയുടെ പരിഗണനയിൽ വന്നു. ഹരജി പരിഗണിക്കുന്ന വേളയിലാണ് തനിക്ക് 25 ലക്ഷം രൂപ കോഴ വാഗദാനം ചെയ്തതായി ജസ്റ്റിസ് കെടി ശങ്കരൻ വെളിപ്പെടുത്തിയത്. തുടർന്ന് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ തുറന്നകോടതിയിൽ അറിയിച്ചു.
താന്‍ കേസില്‍നിന്ന് പിന്മാറുന്നതിന് സ്വീകരിച്ച തന്ത്രമാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.