ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോർട്ട്.

01:49 pm 4/10/2016
images (3)
തിരുവനന്തപുരം: ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോർട്ട്. പ്രശ്‌ന പരിഹാരത്തിനായി ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയില്‍വെച്ച് വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, ഏഷ്യനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാധ്യമ പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.