ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു

03:17pm 20/7/2016
download (2)
കൊച്ചി: ഹൈക്കോടതി വളപ്പില്‍ വീണ്ടും സംഘര്‍ഷം. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴിക്കും മീഡിയാവണ്‍ ക്യാമറാമാന്‍ മോനിഷിനും മര്‍ദനമേറ്റു. ഇരുവരുടെയും ക്യാമറ തകര്‍ക്കാനും അഭിഭാഷകര്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ്് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഹൈക്കോടതിയിലെ മീഡിയ റൂമിലെത്തിയായിരുന്നു ധനേഷ്് മാത്യു മാഞ്ഞൂരാനും ഒരുവിഭാഗം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. ഇതിനെതിരേ ചീഫ് ജസ്റ്റീസിനു മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്്ട്.