ഹൈഡല്‍ബര്‍ഗ് മലയാളി സമാജം ഓണാഘോഷം ശനിയാഴ്ച്ച

08:23 am 17/9/2016

– ജോര്‍ജ് ജോണ്‍
Newsimg1_87399458
ഹൈഡല്‍ബര്‍ഗ്: മലയാളി സമാജം ഹൈഡല്‍ബര്‍ഗ് സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച്ച ഓണം ആഘോഷിക്കുന്നു. വൈകുന്നേരം 05.00 മണിക്ക് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി ഹാളില്‍ വച്ചാണ് ഓണാഘോഷം. മാവേലി വരവേന്്, ഓണപ്പാട്ടുകള്‍, ഭരതനാട്യം, ബോളിവുഡ് ഡാന്‍സ്, വള്ളംകളി എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മിഴിവ് പകരും. വിഭവസമൃദ്ധമായ ഓണസദ്യ, തംബോലാ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഓണാഘോഷത്തിലേക്ക് ഹൈഡല്‍ബര്‍ഗ് മലയാളി സമാജം എല്ലാ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളോടൊപ്പം ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയി നാല്‍പതാംകളം 06223-990571; സബിനാ പുലിപ്ര 06221-470149; അ‘ിലാഷ് നാന്താംകളം 0177-1726653; രാജേഷ് നായര്‍ 0162-2156013; മാത്യു സി. എബ്രാഹം 06221-766390 എന്നിവരുമായി ബന്ധപ്പെടുക.

ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്: Gemeindesaal der St.Marienkirche, Markstrasse 50, Pfaffengrund, 69123 Heidelberg.