ഹൈദരാബാദില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

11:46am 27/7/2016

download

ഹൈദരാബാദ്: ഹൈദരാബാദില്‍ ശക്തമായ മഴയില്‍ പഴക്കംചെന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷിവാജിനഗറിലായിരുന്നു സംഭവം. കെട്ടിടത്തില്‍ ഇലക്‌ട്രോണിക് കടനടത്തുന്ന ഗോപാല്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.