ഹൈദരാബാദ് സര്‍വകലാശാല വി.സി അവധിയില്‍ പ്രവേശിച്ചു

ഹൈദരാബാദ് : ഗവേഷക വിദ്യാര്‍ഥി രോഹിത്തിന്റെ ആഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ വൈസ്ചാന്‍സ്‌ലര്‍ പ്രൊഫസര്‍ അപ്പ റാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. രോഹിത്തിന്റെ ആത്മഹ്ത്യയില്‍ വി.സിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്.