ഹൈദരാബാദ് സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

03:29 pm 17/9/2016
images (2)
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. സര്‍വ്വകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. ഒന്നാംവർഷ വിദ്യാർഥി മെഹ്ബൂബ് നഗർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച പ്രവീണിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് പിന്നാക്ക സമുദായംഗമായ പ്രവീണിന് സർവകലാശാലയിൽ പ്രവേശം ലഭിച്ചത്.
ജനുവരിയിലാണ് ദലിത് വിദ്യാർഥി രോഹിത് വെമുല ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. രോഹിതിന്‍റെ ആത്മഹത്യക്ക് കാരണം ദലിത് പീഡനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വൻപ്രതിഷേധ സമരങ്ങളാണ് രാജ്യത്തൊട്ടാകെ അരങ്ങേറിയത്.