ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് എസ്.എം.സി.സി സ്‌കോളര്‍ഷിപ്പ് നല്കി

01.16 AM 17-07-2016
smccscolorship_pic2
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ സീറോ മലബാര്‍ നൈറ്റില്‍ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയുണ്ടായി.
സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കൈമാറിയത്. പിതാവ് സ്‌കോളര്‍ഷിപ്പിന് അര്‍ഹാരയവരെ പ്രത്യേകം അനുമോദിച്ചു.
സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍മാരായി വിന്‍സെന്റ് – ജോളി, സജി വര്‍ഗീസ് – ജാക്വിലിന്‍, ജെയ്ബു കുളങ്ങര എന്നിവരായിരുന്നു.
ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഷെറില്‍ വള്ളിക്കളം, സണ്ണി – ടെസ്സി വള്ളിക്കളത്തിലിന്റെ പുത്രിയാണ്. രണ്ടും മൂന്നും സ്ഥാനക്കാര്‍ യഥാക്രമം മാനുവല്‍ കാപ്പന്‍, രേഷ്മാ ആന്റണി എന്നിവരും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങള്‍ അഖിലാ അബ്രഹാമും, ജോസഫ് പാറയിലും നേടി.
എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹായവരെ തെരഞ്ഞെടുത്തത്.
എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി വള്ളിക്കളം, ആന്റോ കവലയ്ക്കല്‍, ജയിംസ് ഓലിക്കര, സജി വര്‍ഗീസ്, ഷിബു അഗസ്റ്റിന്‍, ഷാജി ജോസഫ്, റോയി നെടുങ്ങോട്ടില്‍, അനിതാ അക്കല്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ബിജി കൊല്ലാപുരം, ജേക്കബ് കുര്യന്‍ എന്നിവരുടെ സഹകരണവും സാന്നിധ്യവും എടുത്തുപറയത്തക്കതാണ്. മേഴ്‌സി കുര്യക്കോസ് അറിയിച്ചതാണിത്.