ഹോക്കിയിലെ ഇതിഹാസം മുഹമ്മദ് ഷാഹിദ് അന്തരിച്ചു

11:57am 20/7/2016
download
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. 1980 ലെ മോസ്‌കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു മുഹമ്മദ് ഷാഹിദ്. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. രാജ്യം അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച താരമായിരുന്നു മുഹമ്മദ് ഷാഹിദ്.