ഹോക്കിയില്‍ ഇന്ത്യക്ക് വിജയ തുടക്കം


റിയോ ഒളിംപിക്‌സില്‍ ഹോക്കിയില്‍ അരദശാബ്ദത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് പരിഹാരം തേടിയിറങ്ങിയ ഇന്ത്യക്ക് ദിയോദോറോയില്‍ വിജയ തുടക്കം. അയര്‍ലന്‍ഡിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ നീലപ്പട വിജയിച്ചു. ഇന്ത്യക്കായി രുപീന്ദര്‍ പാല്‍ സിംഗ് രണ്ട് ഗോളുകളും വി.ആര്‍ രഘുനാഥ് ഒരു ഗോളും നേടി.