ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്

12.57 AM 15-08-2016
Sreejesh_140816
ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബെല്‍ജിയത്തോട് ഇന്ത്യ പരാജയപ്പെട്ടു. സെബാസ്റ്റ്യന്‍ ഡോക്കിറും ടോം ബൂണുമാണ് ബെല്‍ജിയത്തിന്റെ ഗോളുകള്‍ നേടിയത്. ഇന്ത്യയുടെ ഏക ഗോള്‍ ആകാശ് ദീപ് സിംഗിന്റെ സ്റ്റിക്കില്‍നിന്നാണ് പിറന്നത്. ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ മൂന്നും നാലും പാദത്തിലാണ് ബെല്‍ജിയം തിരിച്ചടിച്ചത്. സെബാസ്റ്റ്യന്‍ ഡോക്കിര്‍ മൂന്നാം പാദത്തില്‍ ബെല്‍ജിയത്തെ സമനിലയിലെത്തിച്ചു. മിനിറ്റുകള്‍ക്കു ശേഷം ഡോക്കിര്‍ ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. അവസാന പാദത്തില്‍ ടോം ബൂണ്‍ പട്ടിക തികയ്ക്കുകയും ചെയ്തു.