ഹോട്ടല്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു

11.05 PM 06-07-2016
download (2)
രാജസ്ഥാനില്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. 29 പേര്‍ക്കു പരിക്കേറ്റു. ജയ്പൂരിലെ ഫോര്‍ച്യൂണ്‍ പാര്‍ക്ക് ബെല്ല കാസ ഹോട്ടലാണ് ഉച്ചയോടെ തകര്‍ന്നുവീണത്. ഈ സമയം ഹോട്ടലില്‍ ഒരു വിവാഹ ചടങ്ങ് നടക്കുകയായിരുന്നു. 150ല്‍ അധികംപേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവര്‍ നഗരത്തിലെ മൂന്ന് ആശുപത്രികളായി ചികിത്സയില്‍ കഴിയുകയാണ്.

സിമന്റിലും ഗ്ലാസിലും നിര്‍മിച്ചതായിരുന്നു കെട്ടിടത്തിന്റെ സീലിംഗ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കാന്‍ അഞ്ചു മണിക്കൂര്‍ വേണ്ടിവന്നു.