ഹോളിക്രോസ് ഫാദേഴ്‌­സ് വൈദിക സംഗമം ടൊറന്റോയില്‍ നടത്തി

09:40am 5/8/2016

Newsimg1_95735261
ടൊറന്റോ: നോര്‍ത്ത് അമേരിക്കയുടെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഹോളിക്രോസ് ഫാദേഴ്‌­സിന്റെ വാര്‍ഷിക മീറ്റിംഗ് നടന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ടൊറന്റോ സെന്റ് ആന്‍സ് പാരീഷിലായിരുന്നു സംഗമം. ലോകപ്രശസ്ത തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോസഫ് ഓററ്റിറിയിലടക്കം പ്രവര്‍ത്തിക്കുന്ന വൈദികരാണ് സംഗമത്തില്‍ പങ്കെടുത്തത്.

ഹോളിക്രോസ് ഫാദേഴ്‌­സ് നിരവധി പാരീഷുകള്‍, സ്­കൂളുകള്‍, കോളജുകള്‍, യൂണിവേഴ്‌­സിറ്റികള്‍ എന്നിവ കാനഡയിലും അമേരിക്കയിലുമായി നടത്തുന്നുണ്ട്. വൈദികസംഗമത്തില്‍ ഫാ. ജിന്റോ പുതിയിടത്തുചാലില്‍, ഫാ. തോമസ് ഗോമസ്, ഫാ. ജോസ് പോള്‍ തോട്ടത്തിമയലില്‍, ഫാ. ജെറോം ജോസഫ്, ഫാ. ഫ്രാന്‍സിസ് നൊറോഹ്ന, ഫാ. ഫ്രാന്‍സിസ് സലാസര്‍, ഫാ. അരുള്‍ ജയരാജ്, ഫാ. റോഷന്‍ ഡിസുസ, ഫാ. പിന്റോ പോള്‍ കളപ്പുരയ്ക്കല്‍, ഫാ. ജോമോന്‍ കല്ലടന്തിയില്‍, ഫാ. വിജയ് അമൃത്യരാജ്, ഫാ. വില്‍സണ്‍ അന്‍ഡ്രാഡി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്ത അയച്ചത്: ഫാ. ജോമോന്‍ കല്ലടന്തിയില്‍, ഫാ. പിന്റോ പോള്‍ കളപ്പുരയ്ക്കല്‍