ഹ്യൂസ്റ്റന്‍ ശ്രീനാ­രാ­യണ ഗുരു­മിഷന്റെ ഗുരു­ദേവ ജയ­ന്തിയും ഓണാ­ഘോ­ഷവും വിജ­യ­ക­ര­മായി

09:16 am 4/10/2016

Newsimg1_75435437
ഹ്യൂസ്റ്റന്‍: ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റന്‍ ആസ്ഥാ­ന­മായി പ്രവര്‍ത്തി­ക്കുന്ന ശ്രീനാ­രാ­യണ ഗുരു­മിഷന്റെ (എ­സ്.­എന്‍.ജി.­എം.) ആഭി­മു­ഖ്യ­ത്തില്‍ ശ്രീനാ­രാ­യണ ഗുരു­വിന്റെ 162­-ാമത് ജന്മദിനവും ഓണവും വിവിധ പരി­പാ­ടി­കളോടെ ആകര്‍ഷ­കവും വര്‍ണ്ണ­ശ­ബ­ള­വു­മായി ആഘോ­ഷി­ച്ചു. ഹ്യൂസ്റ്റ­നിലെ ഗുരു­വാ­യൂര്‍ അമ്പല ഓഡി­റ്റോ­റി­യ­ത്തില്‍ സപ്തം­ബര്‍ 17­-ാം തീയതി രാവിലെ 10 മണി മുത­ലാ­യി­രുന്നു ആഘോഷ­ങ്ങള്‍. മുഖ്യാ­തി­ഥി­യാ­യെ­ത്തിയ മികച്ച സംഘാ­ട­കനും മാധ്യമ പ്രവര്‍ത്ത­ക­നു­മായ എ.­സി. ജോര്‍ജ്, മറ്റ് ശ്രീനാ­രാ­യണ ഗുരു­മി­ഷന്‍ ബോര്‍ഡ് അംഗ­ങ്ങളും ചേര്‍ന്ന,് ശ്രീനാ­രാ­യണ ഗുരു­സൂത്ര മന്ത്ര­ധ്വ­നി­യില്‍, ഭദ്ര­ദീപം കൊളുത്തി ആഘോ­ഷ­ങ്ങള്‍ ഉല്‍ഘാ­ടനം ചെയ്തു. സെക്ര­ട്ടറി ഗോപ­കു­മാര്‍ മണി­ക­ണ്ഠ­ശേ­രില്‍ സ്വാഗ­ത­പ്ര­സംഗം നട­ത്തി. പ്രസി­ഡ­ന്റ് അശ്വനി കുമാര്‍ യോഗ­ത്തിന് അധ്യ­ക്ഷത വഹിച്ചു പ്രസം­ഗി­ച്ചു. മുഖ്യ­പ്ര­ഭാ­ഷ­ക­നാ­യെ­ത്തിയ, എ.­സി. ജോര്‍ജ് ശ്രീനാ­രാ­യണ ഗുരു­വിന്റെ സ്മര­ണക്കു മുമ്പില്‍ ആദ­രാ­ഞ്ജ­ലി­കള്‍ അര്‍പ്പി­ച്ചു കൊണ്ടാണ് പ്രസംഗം ആരം­ഭി­ച്ച­ത്. കേര­ള­ത്തി­ന്റേയും വിശിഷ്യാ മല­യാ­ളി­ക­ളു­ടേയും സാമൂഹ്യ സാംസ്ക്കാ­രിക മാറ്റ­ത്തിനും മുന്നേ­റ്റ­ത്തിനും തുടക്കം കുറി­ച്ചതും ദിശാ­ബോധം നല്‍കി­യതും ആവേ­ശവും കരുത്തും പകര്‍ന്നതും ശ്രീനാ­രാ­യണ ഗുരു­വിന്റെ മാതൃകാ ജീവി­തവും പഠ­നവും ഉല്‍ബോ­ധ­ന­ങ്ങ­ളു­മാ­യി­രു­ന്നു. എല്ലാ തുറ­യിലും നീതി നിഷേ­ധി­ക്ക­പ്പെ­ട്ട്, അടി­ച്ച­മര്‍ത്ത­പ്പെ­ട്ട, ചവിട്ടി താഴ്ത്ത­പ്പെട്ട ജന­തക്ക് മാനു­ഷി­ക­മായി ലഭി­ക്കേണ്ട അവ­കാ­ശ­ങ്ങ­ളെ­പ­റ്റിയും ചുമ­ത­ല­കളെ പറ്റിയും അദ്ദേഹം പൊതു­ജ­ന­ങ്ങളെ ബോധ­വല്‍ക്ക­രി­ച്ചു. മത­മേ­താ­യാലും മനു­ഷ്യന്‍ നന്നാ­യാല്‍ മതി എന്ന ഗുരു­വിന്റെ വാക്കു­കള്‍ എക്കാ­ലവും മാന­വ­രാ­ശിക്ക് പ്രസ­ക്ത­മാണ് എന്ന് മുഖ്യ പ്രഭാ­ഷ­കന്‍ ചൂണ്ടി­ക്കാ­ട്ടി. ഉദ­യ­കു­മാര്‍ കുട്ട­പ്പന്‍ ശ്രീനാ­രാ­യണ ഗുരു­വിന്റെ ജീവി­ത­ത്തിലെ വിവിധ ഘട്ട­ങ്ങ­ളേയും ഗുരു­ദേവ ദര്‍ശ­ന­ങ്ങ­ളേയും ആധാ­ര­മാക്കി സവി­സ്തരം പ്രസം­ഗി­ച്ചു. കുമാരി വൃന്ദാ ശിവന്‍ ഗുരു­ദേ­വന്റെ ജീവ­ച­രി­ത്രത്തെ ആധാ­ര­മാക്കി സ്ലൈഡ് ഷോ അവ­ത­രി­പ്പി­ച്ചു. തുടര്‍ന്ന് എസ്.­എന്‍.­ജി.എം കലാ­കാ­ര­ന്മാരും കലാ­കാ­രി­കളും പ്രത്യേ­കിച്ച് വനിതാ പ്രതി­നി­ധി­കളും വൈവി­ധ്യ­മേ­റിയ ഓണ കലാ­പ­രി­പാ­ടി­കള്‍ അവ­ത­രി­പ്പി­ച്ചു. ശിവന്‍ രാഘ­വന്റെ കവിതാ പാരാ­യ­ണം, തിരു­വാ­തി­ര­ക­ളി, സമൂ­ഹ­നൃ­ത്ത­ങ്ങള്‍, സമൂ­ഹ­ഗാ­ന­ങ്ങള്‍, മറ്റ് ദേശീയ നൃത്ത­നൃ­ത്യ­ങ്ങള്‍, വരും തല­മു­റ­യുടെ കൊച്ചു­കൊച്ചു പ്രഭാ­ഷ­ണ­ങ്ങള്‍, അവ­ത­ര­ണ­ങ്ങള്‍ തുട­ങ്ങി­യവ ഏവ­രു­ടേയും ശ്രദ്ധ പിടിച്ചു പറ്റി. മനോജ് ഗോപി­യുടെ നേതൃ­ത്വ­ത്തില്‍ അവ­ത­രി­പ്പിച്ച വള്ളം­കളി ഗൃഹാ­തുര സ്മര­ണ­കള്‍ കാഴ്ച­വെ­ച്ചു. കലാ­പ­രി­പാ­ടി­ക­ളുടെ സംവി­ധാ­യ­ക­രായി ശിഹാ­ദ്, രേഷ്മ എന്നി­വര്‍ പ്രവര്‍ത്തി­ച്ചു. അച്ചു­തന്‍ ജയ­ച­ന്ദ്രന്‍ കൃത­ജ്ഞത അര്‍പ്പിച്ച് പ്രസം­ഗി­ച്ചു. വിഭവ സമൃ­ദ്ധ­മായ ഓണ­സദ്യ പര­മ്പ­രാ­ഗ­ത­മായ രീതി­യില്‍ തന്നെ വിള­മ്പി. ഗുരു­ദേവ ജയന്തി – ഓണാ­ഘോ­ഷ­ങ്ങള്‍ക്ക് നേതൃത്വം നല്‍കി­യത് അശ്വനി കുമാര്‍ (പ്ര­സി­ഡന്റ്), ഗോപ­കു­മാര്‍ മണി­ക­ണ്ഠ­ശേ­രില്‍ (സെ­ക്ര­ട്ട­റി), മധു ചേരി­ക്കല്‍ (വൈസ് പ്രസി­ഡന്റ്), ജയ­കു­മാര്‍ ന­ട­ക്ക­നാല്‍ (ട്ര­ഷ­റര്‍) മറ്റ് ബോര്‍ഡ് അംഗ­ങ്ങള്‍ തുട­ങ്ങി­യ­വ­രാ­ണ്.