അലിഗഢ് സര്‍വകലാശാലയില്‍ സംഘര്‍ഷം; വിദ്യാര്‍ഥി കൊല്ലപ്പെട്ടു

01:05pm 24/04/2016
download
അലിഗഡ് (ഉത്തര്‍പ്രദേശ്): അലിഗഢ് മുസ്!ലിം സര്‍വകലാശാലയില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരമാണ് സംഘര്‍ഷം ആരംഭിച്ചത്. സര്‍വകലാശാല പ്രോക്ടറുടെ ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ തീയിട്ടു. സംഭവ സ്ഥലത്ത് ഫയര്‍എഞ്ചിനുകളും കുടുതല്‍ പൊലീസും എത്തി. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല.