ഇംപീച്ച്​മെൻറ്​ ചോദ്യംചെയ്​ത്​ ദിൽമ; പുറത്താക്കൽ അട്ടിമറി

06:50pm 13/05/2016
download (11)
ബ്രസീലിയ: ബ്രസീൽ പ്രസിഡൻറ്​ സ്ഥാനത്തുനിന്നും പുറത്താക്കിയ സെനറ്റി​െൻറ നടപടിയെ ചോദ്യം ചെയ്​ത്​ ദിൽമ റൗസഫ്​ രംഗത്ത്​. രാജ്യത്തി​െൻറ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായ തന്നെ ചെയ്യാത്ത കുറ്റത്തിനാണ്​ പുറത്തതാക്കുന്നത്​. ഇതിനെ ഇംപീച്ച്​മെൻറ്​ എന്നല്ല അട്ടിമറി എന്നാണ്​ വിളിക്കേണ്ട​െതന്ന്​ ദിൽമ റൗസഫ്​ പറഞ്ഞു. ഇംപീച്ച്​മെൻറ് ചെയ്യാനുളള സെനററി​െൻറ ശേഷം പാർലമെൻറ്​ മന്ദിരത്തിന്​ പുറത്ത്​ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു ദിൽമ.

‘പ്രഹസനമായ രാഷ്​ട്രീയ, നിയമ സംവിധാനത്തി​െൻറ ഇരയാണ്​ ഞാൻ. എനിക്ക്​ പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ഞാൻ കുറ്റം ചെയ്​തിട്ടില്ല. എ​െൻറ ജീവിതം മുഴുവൻ ജനാധിപത്യത്തിനായി സമരം ചെയ്​തിട്ടുണ്ട്​. ബ്രസീലിലെ സൈനിക ഭരണത്തിനെതിരെ സമരം ചെയ്​ത്​ വിജയിച്ചിട്ടുണ്ട്​. ജനാധിപത്യത്തിന്​ വേണ്ടിയുള്ള സമരം തുടരും. കഴിഞ്ഞ ദശാബ്​ദങ്ങളിലെ വിജയങ്ങൾക്ക്​ ഭീഷണിയാണ്​ ഇൗ അട്ടിമറി’ –വികാരഭരിതയായി ദിൽമ റൗസഫ്​ പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബജറ്റ് തിരിമറി നടത്തിയെന്ന ആരോപണമാണ് ഇംപീച്ച്മെന്‍റ് നടപടിയില്‍ കലാശിച്ചത്. ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ബ്രസീൽ സെനറ്റ്​ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. 81 സെനറ്റ് അംഗങ്ങളാണ് 55 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 22 അംഗങ്ങള്‍ എതിര്‍ത്തു. ദില്‍മയെ ആറുമാസത്തേക്ക് പുറത്താക്കി കുറ്റവിചാരണ ​െചയ്യും.

2011 ജനുവരി 11നാണ് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്‍റായി ദില്‍മ അധികാരം ഏറ്റെടുത്തത്. 13 വര്‍ഷത്തെ ഇടതുഭരണത്തിന് താല്‍കാലിക വിരാമമിട്ട് 68 കാരിയായ ദില്‍മ പുറത്തേക്ക് പോകുന്നത്.

ൈമക്കൽ ടിമർ ഇടക്കാല പ്രസിഡൻറ്​

ബ്രസീൽ ഇടക്കാല പ്രസിഡൻറായി ചുമതലയേറ്റ ൈമക്കൽ ടിമർ രാജ്യത്തെ അഭിസംബോധന ചെയ്​തു. 22 അംഗ മന്ത്രിഭയും അധികാരമേറ്റു. ബ്രസീൽ കേന്ദ്ര ബാങ്ക്​ മുൻ തലവനായ ഹെൻറി മിറെല്ലെസാണ്​ ധനമന്ത്രി. രാജ്യത്ത്​ സമാധാനവും സാമ്പത്തിക സുസ്ഥിരതയും പുന:സ്ഥാപിക്കുകയാണ്​ പ്രാഥമിക കർത്തവ്യമെന്ന്​ ൈമക്കൽ ടിമർ പറഞ്ഞു.