ഒരുമ പിക്‌നിക്ക് സംഘടിപ്പിക്കുന്നു

12:56pm 24/4/2016

ജോയിച്ചന്‍ പുതുക്കുളം
Oruma-Picnic_pic
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ സാംസ്‌കാരിക സംഘടനയും, റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയുമായ ‘ഒരുമ’ ഏപ്രില്‍ 30-നു വിപുലമായ രീതിയില്‍ പിക്‌നിക്ക് സംഘടിപ്പിക്കുന്നു.

മിസൗറി സിറ്റിയിലുള്ള ഗ്ലെന്‍ ലേക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെ പിക്‌നിക്ക് നടക്കും. പിക്‌നിക്കിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന സ്‌പോര്‍ട്‌സ് ഇനങ്ങളും, ഭക്ഷണവിഭവങ്ങളും, ലൈവ് മ്യൂസിക്കും പ്രത്യേകതയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് പൗലോസ് (281 818 8774), ജോബി വി. ജോസ് (281 857 7015). ഒരുമയ്ക്കുവേണ്ടി സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുങ്കല്‍ അറിയിച്ചതാണിത്.