ജിഷ വധം: തല്‍ക്കാലം ഇടപെടുന്നില്ലെന്ന് ഹൈകോടതി

03:28pm 6/5/2016

download (2)
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് ഹൈകോടതി. ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വഡി.ബി ബിനു സമര്‍പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ഷെഫീഖ് ആണ് ഹരജി പരിഗണിച്ചത്.

അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി, അഞ്ച് സി.ഐ, ഏഴ് എസ്.ഐ എന്നിവരടങ്ങുന്ന 28 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ അന്വേഷണത്തിന്റെ ഇതുവരെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. മെയ് 30ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പിക്കണം.

ജിഷ വധക്കേസില്‍ പൊലീസിനെതിരെ നടപടിയടക്കമുള്ള സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നിയമ വിദ്യാര്‍ത്ഥി സമര്‍പിച്ച ഹരജിയും ഹൈകോടതി ഇന്ന് പരിഗണിക്കും.