മാവോയിസ്റ്റുകള്‍ കീഴടങ്ങി

07. 44 AM 10-04-2016
maoist
റായ്പുര്‍: പത്തുലക്ഷം രൂപ തലയ്ക്കു പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ 122 പേര്‍ ബസ്തര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ബസ്തര്‍ ഐജി എസ്.ആര്‍.പി. കല്ലൂരിക്ക് മുമ്പാകെയാണ് ഇവര്‍ ആയുധംവച്ചു കീഴടങ്ങിയത്. നിരവധി കേസുകളില്‍ പ്രതികളാണ് ഇവരില്‍ പലരും.
സര്‍ക്കാരിന്റെ നക്‌സല്‍ പുരനധിവാസ പദ്ധതിപ്രകാരം ഇവര്‍ക്കു 10,000 രൂപ വീതം ധനസഹായം കൈമാറി. സര്‍ക്കാര്‍ ഭൂമിയിലാണ് ഇവരെ പുനരധിവസിപ്പിക്കുക.