ലോംഗ്‌ഐലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ ഡേ പരേഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു –

08:19 am 30/6/2017

ഈപ്പന്‍ ജോര്‍ജ്

ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്‍ഡിലെ ബെല്‍റോസില്‍ ഓഗസ്റ്റ് 12 നു നടക്കുന്ന ഇന്ത്യഡേ പരിഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു. മുന്‍മന്ത്രിയും സ്പീക്കറും കെപിസിസി പ്രസിഡന്റുമായ വി.എം. സുധീരന്‍ സംഘാടക സമിതി കണ്‍വീനറായ കോശി ഉമ്മനു നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ന്യൂയോര്‍ക്കില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ വി.എം.സുധീരന്‍ ഐഎന്‍ഒസി ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഫ്‌ളെയര്‍ പ്രകാശനം ചെയ്തത്.

ഐഎന്‍ഒസി നാഷ്ണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രാഹം, പോളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, ഐഎന്‍ഒസി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഐഎന്‍ഒസി ഭാരവാഹികളായ ജോസ് ചാരുമൂട്, ജയചന്ദ്രപ്പണിക്കര്‍, ലീല മാരേട്ട്, ഡിന്‍സില്‍ ജോര്‍ജ്, വി.എം. ചാക്കോ, മാധ്യമപ്രവര്‍ത്തനും ഇ മലയാളി ചീഫ് എഡിറ്ററുമായ ജോര്‍ജ് ജോസഫ്, ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ജനറല്‍ സെക്രട്ടറി ഈപ്പര്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് തോമസ് മാത്യു, ജോയിന്റ് ട്രഷറര്‍ സജി തോമസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് കൊട്ടാരത്തില്‍, കേരള ടൈംസ് ചീഫ് എഡിറ്റര്‍ ബിജു ജോണ്‍, എസ്എന്‍എ നേതാക്കളായ കെ.ജി. സഹൃദയന്‍, സന്തോഷ് ചെമ്പന്‍, ജനാര്‍ദനന്‍ കെ.ജി, സ്വര്‍ണകുമാര്‍ മാധവന്‍ എന്നിവര്‍ പങ്കെടുത്തു. പരേഡില്‍ വിശിഷ്ട അതിഥികള്‍, വിവിധ ഇന്ത്യന്‍ സംസ്കാരങ്ങള്‍ വിളിച്ചോതുന്ന ഫ്‌ളോട്ടുകള്‍, മാര്‍ച്ചിങ് ബാന്‍ഡുകള്‍ എന്നിവ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ അണിനിരക്കും. വര്‍ണാഭമായ ഇന്ത്യന്‍ പൈതൃക കലാരൂപങ്ങള്‍, ബൂത്തുകള്‍, ഭക്ഷണശാലകള്‍, ഡിജെ, കുട്ടികളുടെ റൈഡുകള്‍, കൂടാതെ ധാരാളം വിനോദങ്ങളും ഉണ്ടായിരിക്കുന്നതാണ്.