ലോസ് ആഞ്ചലസ് കൗണ്ടി സീലില്‍ കുരിശടയാളം വെക്കുന്നതു ഭരണഘടനാ വിരുദ്ധം

04:56pm 9/4/2016
പി.പി.ചെറിയാന്‍

unnamed (1)
ലോസ് ആഞ്ചലസ്: കൗണ്ടി സിലില്‍ കുരിശടയാളം വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഫെഡറല്‍ ജഡ്ജി ക്രിസ്റ്റീന റൂളിങ്ങ് നല്‍കി. 55 പേജ് വരുന്ന വിധിന്യായം ഇന്ന്(ഏപ്രില്‍ 7നാണ്) പ്രസിദ്ധീകരണത്തിന് നല്‍കിയത്.
ലോസ് ആഞ്ചലസ് സൂപ്പര്‍ വൈബേഴ്‌സ് 2014ല്‍ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് കൗണ്ടി സീലില്‍ കുരിശടയാളം പുനഃസ്ഥാപിക്കുവാന്‍ തീരുമാനിച്ചത്.

ഈ തീരുമാനത്തെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, ഒരു വിഭാഗം മതനേതാക്കന്മാര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
മറ്റു മതങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന ഈ നടപടി ക്രിസ്തുമതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതാണെന്നും, അതിനാല്‍ കുരിശടയാളം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ് വളരെ കാലമായി തീരുമാനമെടുക്കാതെ കോടതി മുറിയില്‍ നിശ്ചലാവസ്ഥയില്‍ കിടക്കുകയായിരുന്നു.

2004 ല്‍ കൗണ്ടിസീലില്‍ നിന്നും കുരിശടയാളം നീക്കം ചെയ്തിരുന്നു. ലോസ് ആഞ്ചലസ് കൗണ്ടിയുടെ ചരിത്രപരമായ ദൗത്യത്തിന്റെ പ്രതീകമാണ് കുരിശടയാളമെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2014 ല്‍ പുനഃസ്ഥാപിച്ചത്.

യു.എസ്. ഫെഡറല്‍ ജഡ്ജി ക്രിസ്റ്റീന സ്‌നിഡര്‍ ഇരു ഭാഗങ്ങളുടേയും വാദമുഖങ്ങള്‍ ശരിക്കും വിലയിരുത്തിയതിനുശേഷമാണ് വിധിന്യായം പുറപ്പെടുവിച്ചത്.
വിധിന്യായം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കൗണ്ടി സ്‌പോക്ക് മാന്‍ ഡേവിഡ് സോമ്മേഴ്‌സ് പറഞ്ഞു. ഭരണഘടനയുടെ വന്‍വിജയമാണ് ഈ വിധിയില്‍ പ്രതിഫലിക്കുന്നതെന്ന് കൗണ്ടിസൂപ്പര്‍ വെസര്‍മാരായ ഗ്ലോറിയ മൊലിന, സെവ്, തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.