വൃദ്ധയേയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

08.49 PM 02/05/2017

കഴക്കൂട്ടം കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതിയായ അയല്‍വാസി പിടിയില്‍. കഠിനംകുളം സ്വദേശിയായ വിക്രമനെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയാരുന്ന വൃദ്ധക്ക് നേരെയായിരുന്നു അയല്‍വാസിയുടെ ലൈംഗികാതിക്രമം. ഉണര്‍ന്ന് നിലവിളിച്ചപ്പോള്‍ ഇറങ്ങിയോടി. ജോലിക്ക് പോയിരുന്ന മകള്‍ തിരിച്ച് വന്നപ്പോള്‍ വൃദ്ധ പരാതി പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ വിളിച്ചുകൊണ്ട് വരാന്‍ മകള്‍, പത്ത് വയസ്സുള്ള തന്റെ മകളെ പറഞ്ഞുവിട്ടു. ഇതനുസരിച്ച് പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയ വീട്ടിനകത്തേക്ക് കൊണ്ടുപോയി ഇയാള്‍ പീഢിപ്പിച്ചെന്നാണ് പരാതി. ശരീരത്തില്‍ മുറിവേറ്റ നിലയില്‍ വീട്ടിലേക്ക് ഓടിയ കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. കഠിനംകുളം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനംകുളത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരവും കേസെടുത്തതായി കടയ്‌ക്കാവൂര്‍ സി.ഐ ഉമേഷ് അറിയിച്ചു.