വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വൈവാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയായില്‍

– ഷോളി കുമ്പിളുവേലി
Newsimg1_82710507
ന്യൂജഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ ദ്വൈവാര്‍ഷിക സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2016 ജൂണ്‍ 25 ശനിയാഴ്ച ഫിലാഡല്‍ഫിയായില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ടു നടക്കുന്ന സമാപന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍, റീജണല്‍ നേതാക്കളും അമേരിക്കയിലെ വിവിധ മലയാളി സംഘടനാ സാംസ്കാരിക പ്രമുഖരും പങ്കെടുക്കും. കൂടാതെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

സമ്മേളനത്തിന്റെ നടത്തിപ്പിനായി ഡബ്ല്യുഎംസി ഫിലാഡല്‍ഫിയ പ്രൊവിന്‍സ് മുന്‍ പ്രസിഡന്റും റീജണല്‍ എക്‌സിക്യൂട്ടീവ് അംഗവുമായ സാബു ജോസഫ് സിസിഎ ജനറല്‍ കണ്‍വീനര്‍ ആയി 51 അംഗ കമ്മിറ്റി നിലവില്‍ വന്നു. തങ്കമണി അരവിന്ദന്‍, ഷോളി കുമ്പിളുവേലി(കോ കണ്‍വീനേഴ്‌സ്), പി. സി. മാത്യു (കോര്‍ഡിനേറ്റര്‍) പിന്റോ ചാക്കോ (സെക്രട്ടറി) എന്നിവര്‍ കൂടാതെ വിവിധ കമ്മറ്റി കോര്‍ഡിനേറ്റര്‍മാരായി താഴെപ്പറയുന്നവരേയും തിരഞ്ഞെടുത്തു.

അപ്പന്‍ മേനോന്‍ (അറ്റോര്‍ണി), ഡോ. ശ്രീധര്‍ കാവില്‍, ഡോ. ജോര്‍ജ് ജേക്കബ്, ഷെറി ജോണ്‍, ഫിലിപ്പ് മാരേട്ട്, ജോര്‍ജ് ദേവസ്യ അമ്പാട്ട്, ജോസ് പാലത്തിങ്കല്‍, ജോര്‍ജ് പനക്കല്‍, ജോയി കരുമത്തി, കുര്യന്‍ സഖറിയാ, പുന്നൂസ് തോമസ്, രുഗ്മണി പദ്മകുമാര്‍, എസ്. കെ. ചെറിയാന്‍, സജി സെബാസ്റ്റ്യന്‍, സുധീര്‍ നമ്പ്യാര്‍, നിബു വെളളവന്താനം, എല്‍ദോ പീറ്റര്‍.

സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് മേയ് 7 ശനിയാഴ്ച ന്യൂജഴ്‌സിയിലെ ഹോട്ടല്‍ ഹില്‍ട്ടനില്‍ നടന്ന പ്രഢഗംഭീരമായ ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ നിര്‍വ്വഹിച്ചു.

അമേരിക്കയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുമായി 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ സാബു ജോസഫും, കോര്‍ഡിനേറ്റര്‍ പി. സി. മാത്യുവും അറിയിച്ചു. ഫിലഡല്‍ഫിയ സമ്മേളനം ഒരു വന്‍ വിജയമാക്കുന്നതിന് വിവിധ കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു.