സണ്‍റൈസേഴ്‌സിന് തോല്‍വി

04:41pm 27/4/2016

download
ഹൈദരാബാദ്: മഴ രസംകൊല്ലിയായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പുനെ സൂപ്പര്‍ ജയന്റ്‌സിന് 34 റണ്‍സ് ജയം.
ഇന്നലെ ഹൈദരാബാദില്‍ മഴമൂലം ഒരുമണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 53 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സ് നേടിയ ശിഖര്‍ ധവാനു മാത്രമാണ് ഹൈദരാബാദ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്.
തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പുനെ 11 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എടുത്തു നില്‍ക്കെ മഴ കളിമുടക്കി. ഇതേത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പുനെയെ വിജയികളായി പ്രഖ്യാപിച്ചത്. 36 പന്തില്‍ നിന്ന് ഏഴു ബൗണ്ടറിളോടെ 46 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് പുനെയ്ക്കായി ബാറ്റിങ്ങില്‍ തിളങ്ങിയത്.