സാഹിത്യവേദി ഏപില്‍ ഒന്നിന്;; കേരളത്തിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും

ജോയിച്ചന്‍ പുതുക്കുളം
sahithyavedi_pic
ഷിക്കാഗോ: കര്‍ക്കിടകമാസത്തെ കോരിച്ചൊരിയു മഴക്കാലത്ത് അമ്മയുടേയോ, മുത്തശ്ശിയുടേയോ മടിയിലിരുന്ന്, അവര്‍ വറുത്ത് അരി കൊണ്ടാട്ടവും, കടലപ്പരിപ്പും കൊറിച്ച്, പഴഞ്ചൊല്ലുകളും, കടങ്കഥകളും പറഞ്ഞു രസിച്ചിരു ഒരു കാലം നമുക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു! എവിടെയോ എത്തിപ്പെ’ നമ്മുടെ ജീവിതം, ഇടയ്‌ക്കെല്ലാം ഒന്നു തിരിഞ്ഞുനോക്കി, ഈ ഓര്‍മ്മകളെ തലോടാനും താലോലിക്കാനും സമയം കണ്ടെത്താറുണ്ട്.

മനസിന്റെ മച്ചില്‍ എവിടെയോ നഷ്ടപ്പെ’ നീലാംബരിയെ പുറത്തെടുക്കാനും, അതിനെ തുടച്ചുമിനുക്കി ഈണം ആസ്വദിക്കാനുമായി 2016 ഏപ്രില്‍ ഓംതീയതി വെള്ളിയാഴ്ച വൈകുരേം 6.30-നു കട്രി ഇന്‍ ആന്‍ഡ് സ്യൂട്ടസില്‍ 2200 S. Elmhurst, MT, Prospect, IL കൂടു 194-മത് സാഹിത്യവേദിയില്‍ ‘കേരളത്തിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും, ശ്രീമതി ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യപ്പെടുതാണ്. സദസ്യര്‍ എല്ലാവരും പങ്കുചേര്‍ന്ന
നടത്താന്‍ ഉദ്ദേശിക്കു വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഈ സാഹിത്യവേദിയില്‍ എല്ലാവരുടേയും സഹകരണവും, മനസ്സില്‍ സൂക്ഷിക്കു പണ്ടുകേട്ടുമറന്ന പഴഞ്ചൊല്ലുകളും കടങ്കഥകളും എല്ലാം പൊടിതട്ടിയെടുത്ത്
ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിച്ചുവെച്ചു, കൊണ്ടുവ് പങ്കുവെയ്ക്കണമെുന്ന എല്ലാ മലയാള ഭാഷാ സ്‌നേഹിതരോടും അഭ്യര്‍ത്ഥിക്കുകയും സസ്‌നേഹം സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി നായര്‍ (847 634 9529), ലിന്‍സ് ജോസഫ് (630 540 4955).