ഹൂസ്റ്റണ്‍ വെള്ളപ്പൊക്കം മരിച്ച ആറു പേരില്‍ എന്‍ജിനീയര്‍ സുനിതാസിങ്ങും

08:07am 21/4/2016
– പി.പി.ചെറിയാന്‍
Newsimg1_73414111
ഹൂസ്റ്റണ്‍: ഞായറാഴ്ചയും, തിങ്കളാഴ്ചയും ഹൂസ്റ്റണില്‍ അകത്തു ചെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ ഇന്ത്യന്‍ സീനിയര്‍ എന്‍ജിനീയറും, ബെച്ചല്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനി ഉദ്യോഗസ്ഥയുമായ സുനിത സിംങ്ങും(47) റോയല്‍ ഐ.എസ്.ഡി(ISD) അദ്ധ്യാപകനുമായ(56) ഉള്‍പ്പെടെ ആറുപേര്‍ മരിച്ചതായി ഔദ്യോഗീകമായി സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാവിലെ 6.30 ന് ജോലിക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു സുനിത. 610 ഹൈവേയില്‍ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടതിനാല്‍ സര്‍വ്വീസ് റോഡിലൂടെ വാഹനം തിരിച്ചുവിട്ടു വഴിയില്‍ പെട്ടെന്ന് വെള്ളം പൊങ്ങുകയും, കാറില്‍ വെള്ളം കയറി രക്ഷപ്പെടാനാകാതെ കാറിനകത്തിരുന്ന് മരിക്കുകയുമായിരുന്നു. വെള്ളം കാറില്‍ കയറുന്നതു കണ്ടു വിവരം ഫോണിലൂടെ ഭര്‍ത്താവ് രാജീവ് സിങ്ങിനെ അറിയിച്ചിരുന്നു.

രക്ഷാ പ്രവര്‍ത്തകര്‍ എത്തിചേരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആരം സഹായത്തിനെത്തിയില്ലാ എന്ന് രാജീവ് പറഞ്ഞു. സുനിതാ-രാജീവ് ദമ്പതികള്‍ക്ക് 15 വയസ്സുള്ള ഒരു മകനുണ്ട്.
ഹൂസ്റ്റണ്‍ന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കനത്ത മഴയും വെള്ളപൊക്കവുമാണ് ഞായറാഴ്ച മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്നുണ്ടായത്.