ഹൈദരാബാദ് സര്‍വകലാശാലയിലെ അഡ്മിന്‍ ബ്ലോക്ക് വിദ്യാര്‍ഥികള്‍ ഉപരോധിച്ചു

07:25 1/4/2016
download (2)
ഹൈദരാബാദ്: സമരം തുടരുന്ന ഹൈദരാബാദ് സര്‍വകലാശാലയിലെ അഡ്മിന്‍ ബ്‌ളോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. സര്‍വകലാശാല ഉദ്യോഗസ്ഥരും പൊലീസും അവിടെയത്തെിയെങ്കിലും വിദ്യാര്‍ത്ഥികളെ നീക്കിയില്ല. നേരത്തെ വിദ്യാര്‍ഥികളെ കായികമായി നേരിട്ട സര്‍വകശാലാ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

മാധ്യമപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും ഇപ്പോഴും കാമ്പസിലേക്ക് കടത്തിവിടുന്നില്ല. യോഗേന്ദ്ര യാദവ് അടക്കമുള്ളവരെ ഇന്ന് ഗേറ്റിനു മുന്നില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം ടീസ്റ്റ സെതല്‍വാദിനെയും എം.ബി രാജേഷ് അടക്കമുള്ള കേരള എം.പിമാരെയും അധികൃതര്‍ തടഞ്ഞിരുന്നു.

രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരനായ വി.സി അപ്പറാവു രാജിവെക്കുക, കുറ്റക്കാരെ അറസ്റ്റ് ചെയ്യുക, സമരക്കാര്‍ക്കെതിരായ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. അതിനിടെ, സര്‍വകലാശാലയിലെ സമര കേന്ദ്രമായ രോഹിത് വെമുല സ്തൂപം പൊളിച്ചുമാറ്റുമെന്ന് കഴിഞ്ഞദിവസം അപ്പാറാവു അറിയിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമര രംഗത്ത് ഉറച്ച് നില്‍ക്കാനാണ് സമര സമിതിയുടെ തീരുമാനം.