10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

10:15 am 20/08/2016
download (6)
ന്യൂഡല്‍ഹി: 12ാം വയസ്സില്‍ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി, ഒമ്പതുതവണ മറിച്ചുവിറ്റു, വര്‍ഷങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി, തടവില്‍ കിടന്നു, സിഗരറ്റ് കൊണ്ട് പൊള്ളിക്കപ്പെട്ടു… 10 വര്‍ഷത്തെ കൊടും പീഡനത്തിനൊടുവില്‍ വീട്ടില്‍ തിരിച്ചത്തെിയ ഡല്‍ഹി സ്വദേശിയായ 22കാരിയുടെ ജീവിതമാണിത്.
2006 സെപ്റ്റംബര്‍ ഒമ്പതിന് സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ബോധംകെടുത്തി പഞ്ചാബിലേക്കും ഗുജറാത്തിലേക്കും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തടവിലിട്ടും ശരീരം സിഗരറ്റുകുറ്റികൊണ്ട് പൊള്ളിച്ചും കൊടുംപീഡനം തുടര്‍ന്നു. ഗുജറാത്തില്‍ പാടങ്ങളില്‍ പണിയെടുപ്പിച്ചു.

2009ല്‍ പെണ്‍കുട്ടിയെ രണ്ട് പുരുഷന്മാര്‍ക്ക് വിറ്റു. 12,000 രൂപ കൊടുത്ത് പെണ്‍കുട്ടിയെ വാങ്ങിയ ബബ്ളി, 10,000 രൂപക്ക് വാങ്ങിയ പഞ്ചാബുകാരന്‍ സരൂപ് ചന്ദ് എന്നിവരെ പിടികൂടിയിട്ടുണ്ട്. തുടര്‍ന്ന് 20,000 രൂപക്ക് പെണ്‍കുട്ടിയെ വാങ്ങിയ 70കാരനായ പ്രതാപ് സിങ് മകന്‍ ജാഗ്ഷിറിന് 2006ല്‍ കുട്ടിയെ വിവാഹം ചെയ്തുകൊടുത്തു. പീന്നിട് അച്ഛനും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ റോഡ സിങ് എന്നയാള്‍ക്ക് മറിച്ചുവിറ്റു. ഇയാള്‍ ഒളിവിലാണ്. പ്രതാപ് സിങ്ങിനെയും ജാഗ്ഷിറിനെയും പഞ്ചാബില്‍നിന്ന് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയെ വിറ്റതില്‍ പങ്കുള്ള മക്കന്‍ സിങ്, ബിരേന്ദര്‍ സിങ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം ഒരു ഡാന്‍സ് ബാറില്‍ ജോലിചെയ്യാനിടയായപ്പോള്‍ കണ്ട സ്ത്രീയാണ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വഴിയൊരുക്കിയത്.

രണ്ട് വയോധികരുള്‍പ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയ രഞ്ജുവും ഭര്‍ത്താവ് ശ്യാം സുന്ദറും അറസ്റ്റിലായവരില്‍പെടും. പീഡനവുമായി ബന്ധപ്പെട്ട് പഞ്ചാബ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ 400 പേരെ ചോദ്യം ചെയ്തു. ആഗസ്റ്റ് രണ്ടിനാണ് പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ പരാതി നല്‍കിയ