100 വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയെന്ന്​ പരാതി.

12:09 pm 27/9/2016
images (5)
പാട്യാല: പഞ്ചാബി​ലെ ഗ്രാമത്തിൽ 100 വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയെന്ന്​ പരാതി. പാട്യാലയിലെ ദൗബ്​ കലാൻ ഗ്രാമത്തിലാണ്​ വൃദ്ധ ക്രൂരമായി കൊലചെയ്യപ്പെട്ടത്​. ചൊവ്വാഴ്​ച രാവിലെ വീടിനു സമീപമുള്ള വയലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. തലക്ക്​ ഗുരുതരമായി പരിക്കേറ്റ നിലയിൽ രക്തത്തിൽ കിടന്നിരുന്ന മൃതദേഹം അർദ്ധനഗ്​നമായിരുന്നു. വൃദ്ധയെ ബാലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതാണെന്ന്​ ആരോപിച്ച്​ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്​ച രാത്രി വീടിന്​ പുറത്താണ്​ അവർ കിടന്നുറങ്ങിയിരുന്നത്​. അർദ്ധരാത്രിക്ക്​ ശേഷമാണ്​ സംഭവം നടന്നിട്ടുള്ളതെന്നും കുടുംബാംഗങ്ങൾ ​പൊലീസിനെ അറിയിച്ചു.

പൊലീസ്​ കൊലപാതകത്തിന്​ കേസെടുത്തിട്ടുണ്ട്​. എന്നാൽ പോസ്​റ്റ്​മോർട്ടത്തിൽ ബാലത്സംഗം നട​ന്നിട്ടുണ്ടോയെന്ന്​ സ്ഥിരീകരിച്ച ശേഷമേ ബലാത്സംഗ കുറ്റത്തിന്​ കേസ്​ രജിസ്​റ്റർ ചെയ്യൂവെന്ന്​ പൊലീസ്​ അറിയിച്ചു.

ലഹരിക്കടിമകളായ സാമൂഹ്യവിരുദ്ധരാണ്​ കൊലക്ക്​ പിന്നിലെന്നാണ്​ പൊലീസ്​ നിഗമനം. പ്രതികൾക്ക്​ വേണ്ടിയുള്ള അന്വേഷണം ​ ഉൗർജിതമാക്കിയിട്ടുണ്ട്​.