1000ത്തിന്റെ പുതിയ ഏതാനും മാസങ്ങള്‍ക്കകം പുറത്തിറക്കും

12:21 pm 10/11/2016
download (5)
ന്യൂഡല്‍ഹി: ഏതാനും മാസങ്ങള്‍ക്കകം 1000ത്തിന്റെ പുതിയ നോട്ടുകള്‍ പുറത്തിറക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികളെ കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന എക്കണോമിക്ക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ രൂപത്തിലും നിറത്തിലുമുള്ള 1000 രൂപാ നോട്ടായിരിക്കും പുറത്തിറങ്ങുക.

പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു എന്നും ആര്‍.ബി.ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും ധനകാര്യ സെക്രട്ടറി വെളിപ്പെടുത്തി