12 ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകരും സ്കൂള്‍ ജീവനക്കാരും ബലാത്സംഘം ചെയ്തെന്ന് ആരോപണം.

01:59 pm 4/11/2016

484975-nirbhaya-kerala-rape
മുംബൈ: മഹാരാഷ്ട്രയില്‍ 12 ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകരും സ്കൂള്‍ ജീവനക്കാരും ബലാത്സംഘം ചെയ്തെന്ന് ആരോപണം. സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിലാണ് സംഭവം. പീഡനത്തിന് ഇരയായ മൂന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. കേസില്‍ അധ്യാപകരടക്കം 11പേര്‍ അറസ്റ്റിലായിട്ടുണ്ട്.

വിധര്‍ഭ മേഖലയില്‍ ബുല്‍ധാന ജില്ലയിലെ ഖാംഗാവോനില്‍ സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിലാണ് പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ദീപാവലി അവധിക്ക് വീടുകളിലെത്തിയപ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടകാര്യം മാതാപിതാക്കളെ അറിയിക്കുന്നത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ വാര്‍ത്ത പുറംലോകം അറിഞ്ഞു. 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായാണ് ഇതുവരെയുള്ള വിവരം. ഇവരില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. വയറുവേദനയുണ്ടെന്ന് കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ ഗര്‍ഭിണികളാണെന്ന് മനസിലാക്കാനായത്.
പന്ത്രണ്ടും പതിനാലും വയസ്സിനിടക്കുള്ള പെണ്‍കുട്ടികളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ബലാത്സംഘക്കേസില്‍ ഏഴു അധ്യാപകരും നാല് ജീവനക്കാരും അറസ്റ്റിലായി. കൃത്യവിലോപത്തിന് സ്കൂള്‍ പ്രന്‍സിപ്പാളും മറ്റ് സ്കൂള്‍ അധികൃതരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഡിജിപി അറിയിച്ചു.