12 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളി

05.44 AM 01-09-2016
rape_071215
പശ്ചിമ ബംഗാളില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 12 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളി. കോല്‍ക്കത്ത തില്‍ജല ടോപ്‌സിയയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒല കാബ് ഡ്രൈവര്‍മാരായ ശങ്കര്‍ ഷോ, ഗുഡു സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ലാല്‍ബസാര്‍ പോലീസ് ആസ്ഥാനത്തിനു സമീപം ബ്രബോണ്‍ റോഡില്‍നിന്നാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടി അമ്മയോടൊപ്പം ബ്രബോണ്‍ റോഡില്‍ ഫുട്പാത്തിലാണ് കഴിയുന്നത്.

പെണ്‍കുട്ടിയെ ഓടുന്ന കാറിനുള്ളില്‍വച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്. കാര്‍ നഗരത്തിലൂടെ ചുറ്റിക്കറക്കിയാണ് പീഡനം നടത്തിയത്. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം പുലര്‍ച്ചെ അഞ്ചോടെ ടോപ്‌സിയ ഭാഗത്ത് കനാലില്‍ തള്ളുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്ന ശരീരം ബുധനാഴ്ച രാവിലെ കനാലില്‍നിന്നും കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.