13 വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് ഏഴു വര്‍ഷംകഠിനതടവും പിഴയും

08 55 AM 11/09/2016
images (9)
തൊടുപുഴ: 13 വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് ഏഴു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയടക്കാനും കോടതി വിധി. ഇടുക്കി ജില്ലാ സ്പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍. മധുകുമാറാണ് വിധിച്ചത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മാതാവ് 2011ല്‍ കട്ടപ്പന വനിതാ ഹെല്‍പ്ലൈനില്‍ പരാതി നല്‍കിയിരുന്നു. കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.എ. സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.