17കാരിക്കെതിരെ കത്തിയാക്രമണം

03:14 PM 24/09/2016
images (2)
ന്യൂഡൽഹി: രാജ്യ തലസ്​ഥാനത്ത്​ 17കാരിക്കെതിരെ കത്തിയാക്രമണം. കഴിഞ്ഞ ദിവസം ഡൽഹിയിലെ മ​േങ്കാൽപുരിയിലാണ്​ സംഭവം. വീടിന്​ സമീപമെത്തിയ അക്രമി പെൺകുട്ടിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച്​ മുറിവേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ 24കാരനായ രാഹുൽ കുമാർ എന്നയാൾ അറസ്​റ്റിലായതായി പൊലീസ്​ അറിയിച്ചു​. വധശ്രമത്തിനാണ്​ ഇയാൾക്കെതിരെ എഫ്​.െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. ഡൽഹി ​പൊലീസ്​ കോൺസ്​റ്റബിളി​െൻറ മകനാണ്​ പ്രതി.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന്​ ഒന്നര വർഷമായി പ്രതിക്ക്​പെൺകുട്ടിയെ പരിചയമുണ്ടെന്നും വിവാഹഭ്യർഥന ​പെൺകുട്ടി നിരാകരിച്ചതാണ്​ അക്രമത്തിലേക്ക്​ നയിച്ചതെന്നുമാണ്​ പൊലീസ്​ പറയുന്നത്​. വീടിനരികെ രക്​തം വാർന്ന്​ കിടക്കുന്ന നിലയിൽ അയൽ വീട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത്​. ഉടൻ ആശുപത്രിയിലേത്തിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്​.

ഹോളി ദിനത്തിൽ പെൺകുട്ടിയെ പ്രതി അപമാനിച്ചതായും ഫോൺ വിളിച്ചതായും കുടുംബം ​പറയുന്നു. ഡൽഹിയിൽ ഒരാഴ്ചക്കിലെ നടക്കുന്ന നാലാമത്തെ സംഭവമാണിത്​. ​