17 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി

03:49pm 29/6/2016
download (12)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 17 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ജഗത്പൂരിയിലെ ഒരു സ്വകാര്യ സ്‌കുളില്‍വച്ചാണ് സംഭവം. സുഹൃത്തും സ്‌കൂള്‍ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ജോലി വാഗ്ദാനം നല്‍കി സുഹൃത്താണ് തന്നെ സ്‌കൂളിലേക്കു കൊണ്ടുവന്നത്. ഇവിടെ എത്തിയശേഷം ഓഫീസില്‍വച്ച് സുഹൃത്തും സുരക്ഷാ ജീവനക്കാരനും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. സംഭവത്തില്‍ പ്രതികളായ രണ്ടു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.