18 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി.

01:17pm 27/06/2016
download
ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വിസുകള്‍ക്ക് 18 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. രണ്ടു ദശകം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ അനുമതിക്ക് വഴിയൊരുക്കിയത്. തദ്ദേശീയ വിമാന സര്‍വിസിനെ പ്രോത്സാഹിപ്പിക്കാനാണ് നിയമത്തില്‍ ഇളവു വരുത്തിയതെന്നാണ് കരുതുന്നത്. ഇതോടെ കമ്പനികള്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്.