– പി.പി.ചെറിയാന്‍
08:59am 20/5/2016
കൊളംബിയ(സൗത്ത് കരോളിനാ): പത്തൊമ്പത് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യാ നിരോധന നിയമം സൗത്ത് കരോളിനാ നിയമസഭ മെയ് 17 ചൊവ്വാഴ്ച പാസ്സാക്കി.
അമേരിക്കയില്‍ ഇത്തരത്തിലുള്ള നിയമം പാസ്സാക്കുന്ന പതിനേഴാമത്തെ സംസ്ഥാനമാണ് സൗത്ത് കരോളിനാ.
ഗവര്‍ണ്ണര്‍ നിക്കി ഹെയ്‌ലി ഒപ്പുവെക്കണതോടെ ബില്‍ നിയമമാകും.
ഗര്‍ഭചിദ്ര നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
സൗത്ത് കരോളിനാ ഹൗസ് ഇരുപത്തി ഒമ്പതിനെതിരെ 79 വോട്ടുകളോടെയാണ് നിയമം പാസ്സാക്കിയത്.
ഗര്‍ഭസ്ഥ ശിശു, മാതാവിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ബോധ്യപ്പെട്ടാല്‍ ഡോക്ടര്‍മാര്‍ക്ക് യുക്തമായ തീരുമാനമെടുക്കുന്നതിനുള്ള വകുപ്പുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശു അംഗഹീനയാണെന്ന് ബോധ്യപ്പെട്ടാലും, കുഞ്ഞിനെ ജീവിക്കാന്‍ അനുവദിക്കണമെന്ന് വ്യവസ്ഥയും ഈ നിയമത്തിലുണ്ട്.
സാധാരണ 20 ആഴ്ച വളര്‍ച്ചയെത്തിയാല്‍ മാത്രമേ കുട്ടികളില്‍ അബ്‌നോര്‍മാലിറ്റി മനസ്സിലാക്കുന്നതിനുള്ള സാധ്യതകള്‍ ഉള്ളത്.
ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ നിയമ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍ എതിര്‍ക്കുന്നവര്‍ ഇതിനെ പരക്കെ സ്വാഗതം ചെയ്തു