20 വര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിനിക്കു വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിച്ചു

O8:44 PM 9/9/2016
പി. പി. ചെറിയാന്‍
unnamed

കലിഫോര്‍ണിയ: 20 വര്‍ഷം മുമ്പ് കാണാതായ കലിഫോര്‍ണിയ കോളേജ് വിദ്യാര്‍ത്ഥിനി ക്രിസ്റ്റിന്‍ സ്മാര്‍ട്ടിന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിച്ചതായി എഫ്ബിഐ സെപ്റ്റംബര്‍ 6ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

1996 മെയ് 25 പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം കലിഫോര്‍ണിയ പോളിടെക്‌നിക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ താമസ സ്ഥലത്തേക്കുളള യാത്രാ മദ്ധ്യേയാണ് ക്രിസ്റ്റിനെ കാണാതായത്. യൂണിവേഴ്‌സിറ്റി പാര്‍ക്കിങ്ങ് ലോട്ടിന് സമീപമുളള സ്ഥലത്താണ് സ്മാര്‍ട്ടിന്റെ ശരീരാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിക്കുന്നതെന്ന് സാന്‍ ലുയിസ് ബിസ് പൊ കൗണ്ടി ഷെറിഫ് പാര്‍കിന്‍സണ്‍ അറിയിച്ചു.

പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ പ്രദേശം തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചതെന്നും ഷെറിഫ് പറഞ്ഞു. സ്മാര്‍ട്ട് ഡോവില്‍ എത്തിയിട്ടില്ല എന്ന വിവരം മൂന്ന് ദിവസത്തിനുശേഷമാണ് പൊലീസിന് ലഭിച്ചത്.

ഇതേ സമയം പാര്‍ട്ടി കഴിഞ്ഞ് സ്മാര്‍ട്ടിനെ താമസ സ്ഥലത്തു ഇറക്കി വിട്ടു എന്നു പറയുന്ന വിദ്യാര്‍ത്ഥിയെ ഈ കേസില്‍ സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതിനാണ് കൂടുതല്‍ സാധ്യത എന്നാണ് ഷെറിഫ് പ്രതികരിച്ചത്. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നു ഷെറിഫ് പറഞ്ഞു.

20 വര്‍ഷം മുമ്പ് കാണാതായ മകളുടെ ശരീരാവശിഷ്ടങ്ങള്‍ എങ്കിലും കണ്ടെത്താനാകുമോ എന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍. ഇതിനു സാനമായ സംഭവമായിരുന്നു ഷിക്കാഗോയില്‍ നിന്നും പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ പ്രവീണ്‍ വര്‍ഗീസിന്റേതും. എന്നാല്‍ പ്രവീണിനെ ഇറക്കിവിട്ട വിദ്യാര്‍ത്ഥിയെ വേണ്ടതുപോലെ ചോദ്യം ചെയ്യുന്നതിന് പോലും പൊലീസ് തയ്യാറായിട്ടില്ല.